കണ്ണൂര്‍: കണ്ണൂര്‍ ഇരിക്കൂരില്‍ കൊവിഡ് നിരീക്ഷണത്തിലിരിക്കെ മരിച്ചയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇരിക്കൂര്‍ പട്ടുവം സ്വദേശി നടുക്കണ്ടി ഉസ്സന്‍ കുട്ടിയാണ് മരിച്ചത്‌. ഇയാള്‍ക്ക് 72 വയസായിരുന്നു.വ്യാഴാഴ്ച അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയെങ്കിലും ഇന്ന് പുലര്‍ച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു.മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ച്‌ മരിച്ചവരുടെ എണ്ണം 19 ആയി.

ഈ മാസം 9ാം തിയതി മുംബൈയില്‍ നിന്ന് ട്രെയിനിലാണ് ഇയാള്‍ തിരിച്ചെത്തിയത്. തുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. പിന്നീട്‌ കൊവിഡ് ലക്ഷണങ്ങള്‍ കാണിച്ചതോടെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *