കൊച്ചി: ബാങ്കിന്റെ ചില്ലുവാതിലിലേക്ക് മറിഞ്ഞുവീണ യുവതി ചില്ല് ശരീരത്തില്‍ തുളച്ചുകയറി മരിച്ചു. കൂവപ്പടി ചേലക്കാട്ടില്‍ നോബിയുടെ ഭാര്യ ബീന (46) യാണ് മരിച്ചത്. പെരുമ്പാവൂർ ബാങ്ക് ഓഫ് ബറോഡയില്‍ തിങ്കളാഴ്ച്ച ഉച്ചയോടെയാണ് സംഭവം. ബാങ്കിലെത്തിയ ബീന എന്തോ എടുക്കാനായി തിരികെ ഓടിപ്പോകുന്നതിനിടെ മുന്‍വശത്തെ ഗ്ലാസ് വാതിലില്‍ ഇടിച്ചുവീണു. ഇതിനിടെ ഗ്ലാസ് പൊട്ടി ബീനയുടെ ദേഹത്ത് വീഴുകയായിരുന്നു. പൊട്ടിവീണ ഗ്ലാസ് ചില്ല് ബീനയുടെ വയറില്‍ തുളച്ചുകയറിയിരുന്നു.ഗുരുതരമായി ദേഹമാകെ ചില്ല് തറച്ച്‌ പരുക്കേറ്റ ബീനയെ ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

Leave a Reply

Your email address will not be published. Required fields are marked *