റിയാദ്: സൗദി അറേബ്യയില്‍ കോവിഡ് മൂലമുള്ള മരണം ആയിരം കവിഞ്ഞു. തിങ്കളാഴ്ച 39 പേര്‍ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 1011 ആയി. ജിദ്ദയിലാണ് തിങ്കളാഴ്ചയും കൂടുതലാളുകള്‍ മരിച്ചത്, 17പേര്‍. മക്ക (5), റിയാദ് (5), മദീന (2), ദമ്മാം (2), തബൂക്ക് (2), ത്വാഇഫ് (1), ഹുഫൂഫ് (1), ഖത്വീഫ് (1), അല്‍മുബറസ് (1), ഹഫര്‍ അല്‍ബാത്വിന്‍ (1), ബേയ്ഷ് (1) എന്നിവിടങ്ങളിലാണ് ബാക്കി മരണങ്ങള്‍ സംഭവിച്ചത്. രാജ്യത്താകെ 4507 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 132048ഉം രോഗമുക്തരുടെ എണ്ണം 87890ഉം ആയി.
2020-06-15

