മൂർഖന്റെ കടിയേറ്റിട്ടും കാഴ്ചക്കാർക്കു വേണ്ടി പ്രദർശിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീണ പാമ്പുപിടിത്തക്കാരൻ മരിച്ചു. 11 വർഷമായി പാമ്പുപിടിത്ത രംഗത്തുള്ള മംഗലപുരം ശാസ്തവട്ടം റബീന മൻസിലിൽ സക്കീർ ഹുസൈൻ (30) ആണു മരിച്ചത്. ഞായർ രാത്രി എട്ടരയോടെ നാവായിക്കുളം 28–ാം മൈൽ കാഞ്ഞിരംവിളയിലാണു സംഭവം. കൈയ്യിനു കടിയേറ്റെങ്കിലും കാഴ്ചക്കാർക്കു പാമ്പിനെ കാട്ടിക്കൊടുക്കുന്നതിനിടെ വായിൽ നിന്നു നുരയും പതയും വരികയായിരുന്നു. കൂടി നിന്നവർ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സ്ഥലത്തെത്തിയ വാവ സുരേഷാണു പാമ്പിനെ വീണ്ടും പിടികൂടിയത്.
2020-06-16

