ഇന്ത്യ ചൈന അതിർത്തിയിൽ സംഘർഷം, ഇന്ത്യൻ കേണലും രണ്ടു ജവാന്മാരും വീരമൃത്യു വരിച്ചു .ചൈന ആക്രമണം നടത്തിയത് ഇന്നലെ രാത്രിയായിരുന്നു. ലഡാക്കിലെ ഗാൽവാൻ താഴ്വരയിലാണ് സംഭവം.ചര്‍ച്ചകള്‍ നടക്കുന്നതിനിടെ ഗല്‍വാനിയില്‍ ഇരുവിഭാഗം സൈനികരും മുഖാമുഖം വരികയും ചൈനീസ് സൈന്യം ആക്രമിക്കുകയുമായിരുന്നെന്നാണ് റിപ്പോര്‍ട്ട്. ചൈനീസ് ഭാഗത്തും ആള്‍നാശമുണ്ടായതായി സ്ഥിരീകരിക്കപ്പെടാത്ത റിപ്പോര്‍ട്ടുണ്ട്. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നതേയുള്ളു.
2020-06-16

