ചൈന ഇനിമുതല്‍ നമ്മുടെ ശത്രു രാജ്യം; രാജീവ് ചന്ദ്രശേഖര്‍ എംപി

ലഡാക്കില്‍ ചൈനീസ് അതിക്രമത്തില്‍ മൂന്ന് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ശക്തമായി പ്രതികരിച്ച്‌ രാജ്യസഭ എംപി രാജീവ് ചന്ദ്രശേഖര്‍ രംഗത്ത്. ഇന്ത്യന്‍ സൈനികരുടെ വീരമൃത്യു സംബന്ധിച്ച വാര്‍ത്ത ട്വിറ്ററില്‍ കുറിച്ചാണ് രാജീവ് ചന്ദ്രശേഖര്‍ എംപി ചൈനീസ് പ്രകോപനത്തിനെതിരെ ശക്തമായി ആഞ്ഞടിച്ചത്. ചരിത്രത്തിലെ ഏറ്റവും വലിയ തെറ്റാണ് ഇപ്പോള്‍ ചൈനീസ് പ്രസിഡന്‍റ് സീയും, ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയും ചെയ്തിരിക്കുന്നത് എന്നാണ് രാജീവ് ചന്ദ്രശേഖര്‍ എംപിയുടെ ട്വീറ്റ്.

ചൈന ഇപ്പോള്‍ ഔദ്യോഗികമായി ഇന്ത്യയുടെയും എല്ലാ ഇന്ത്യക്കാരുടെയും ശത്രുവായിരിക്കുകയാണ്. എല്ലാ ഇന്ത്യക്കാരോടും അപേക്ഷിക്കുകയാണ്, ക്ഷമയോടെ നാം ഒന്നിക്കണം, സ്ത്രീയും പുരുഷനും എല്ലാം ഒന്നിച്ച്‌ നിന്ന് നമ്മുടെ സായുധസേനയ്ക്ക് കരുത്ത് നല്‍കണമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *