തലശ്ശേരിയിലെ പ്രസിദ്ധമായ തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ മോഷണം

കണ്ണൂര്‍ ജില്ലയില്‍ വീണ്ടും ക്ഷേത്ര കവര്‍ച്ച. തലശ്ശേരിയിലെ പ്രസിദ്ധമായ തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ മോഷണം. ഭണ്ഡാരങ്ങളില്‍ നിന്നുമാണ് പണം മോഷണം പോയത്. ചൊവാഴ്ച്ച രാവിലെ ക്ഷേത്രം തുറക്കാന്‍ എത്തിയ ഭാരവാഹികളാണ് മോഷണ വിവരം ആദ്യം അറിയുന്നത്. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ക്ഷേത്രത്തിലെ അരയാല്‍ തറയ്ക്കു സമീപം വെച്ച രണ്ട് ഭണ്ഡാരങ്ങളും, കിഴക്കേടം ശിവക്ഷേത്രത്തിലെ ഒരു ഭണ്ഡാരവുമാണ് പൂട്ട് തകര്‍ത്ത് പണം അപഹരിച്ചത്.30,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. കോവിഡ് സാഹചര്യത്തില്‍ മാസങ്ങളായി ക്ഷേത്രം അടഞ്ഞു കിടന്നതിനാല്‍ വന്‍ സാമ്പത്തിക നഷ്ടം ഇല്ല.

Leave a Reply

Your email address will not be published. Required fields are marked *