ബുണ്ടസ്ലീഗയിലെ ഈ സീസണിലെ ആദ്യ റിലഗേഷന്‍ ഉറപ്പായി. അവസാന സ്ഥാനല്ലാരായ പേഡര്‍ബോണ്‍ ആണ് തരംതാഴ്ത്തപ്പെടും എന്ന് ഉറപ്പായി. ഇന്നലെ നടന്ന നിര്‍ണായക മത്സരത്തില്‍ യൂണിയന്‍ ബെര്‍ലിനോട് പരാജയപ്പെട്ടതോടെയാണ് പേഡര്‍ബോണ് റിലഗേറ്റ് ചെയ്യപ്പെടും എന്ന് ഉറപ്പായത്. ഇന്നലെ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു യൂണിയന്‍ ബെര്‍ലിന്റെ വിജയം. 32 മത്സരങ്ങളില്‍ നിന്ന് ഇപ്പോള്‍ 20 പോയന്റാണ് പെഡര്‍ബോണ് ഉള്ളത്. ഇനി ശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ വിജയിച്ചാല്‍ പോലും അവര്‍ക്ക് റിലഗേഷന്‍ സോണിന് പുറത്ത് എത്താന്‍ ആവില്ല. ഈ സീസണില്‍ മാത്രമായിരുന്നു ക്ലബ് ബുണ്ടസ് ലീഗയിലേക്ക് എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *