രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ കൊവിഡ് ബാധിച്ച്‌ മരിച്ചത് 2,003 പേരെന്ന് കേന്ദ്ര ആരോഗ്യവകുപ്പ്

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ കൊവിഡ് ബാധിച്ച്‌ മരിച്ചത് 2,003 പേരെന്ന് കേന്ദ്ര ആരോഗ്യവകുപ്പ്. പുതിയതായി 10,974 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 3,54 ലക്ഷമായി. 11,903 പേര്‍ക്കാണ് കൊവിഡിനെ തുടര്‍ന്ന് ഇതുവരെ ജീവന്‍ നഷ്ടമായത്. 1.55 ലക്ഷം പേര്‍ രോഗമുക്തി നേടിയതായും 1.86 ലക്ഷം ആളുകള്‍ നിലവില്‍ ചികിത്സയില്‍ കഴിയുന്നെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു.

കൊവിഡ് ചികിത്സയില്‍ കഴിയുമ്ബോള്‍ മറ്റ് വിവിധ കാരണങ്ങളാല്‍ മരിച്ചവരുടെ കണക്കുകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് വിവിധ സംസ്ഥാനങ്ങള്‍ ഇന്നലെ മരണനിരക്ക് പുറത്തുവിട്ടത്. അതാണ് ഇന്നലത്തെ മരണസംഖ്യ രണ്ടായിരം കടക്കുവാന്‍ കാരണം. ഐസിഎംആര്‍ മാനദണ്ഡപ്രകാരമാണ് ഈ നടപടി.

Leave a Reply

Your email address will not be published. Required fields are marked *