ദോഹ: കൊവിഡ് ബാധിച്ച്‌ കൊയിലാണ്ടി സ്വദേശിനി ഖത്തറില്‍ മരിച്ചു. കൊയിലാണ്ടി സഫ മന്‍സിലില്‍ ഇല്ലത്ത് ഹാഷിം അലിയുടെ ഭാര്യ രഹ്ന ഹാഷിം (53)ആണ് മരിച്ചത്. കഴിഞ്ഞ മാസം 21നാണ് ഇവര്‍ പനിബാധിച്ച്‌ ഇന്റസ്ട്രിയല്‍ ഏരിയയിലെ കൊവിഡ് ആശുപത്രിയില്‍ ചികിത്സയിലായത്. ദോഹയില്‍ ബിസിനസ് നടത്തുന്ന ഹാഷിമും കുടുംബവും 25 വര്‍ഷത്തോളമായി ഖത്തറിലാണ്. മക്കള്‍: റംഷി, റിന്‍ഷ. മരുമക്കള്‍: ശബ്നം, ആശിഖ്. മൃതദേഹം ഖത്തറില്‍ കബറടക്കി.

Leave a Reply

Your email address will not be published. Required fields are marked *