കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യ-ചൈന ഏറ്റുമുട്ടലിനെ തുടര്‍ന്ന്​ തുടങ്ങിയ ചൈന ബഹിഷ്​കരണം കൂടുതല്‍ ശക്​തമാകുന്നു. ഏറ്റവുമൊടുവില്‍ ഇന്ത്യന്‍ റെയില്‍വേയുടെ ഉപകമ്പനിയായ ഡി.എഫ്​.സി.സി.ഐ.എല്‍ ചൈനീസ്​ കമ്പനിക്ക് നല്‍കിയ കരാര്‍ റദ്ദാക്കി. പദ്ധതി നടപ്പാക്കുന്നതിലെ കാലതാമസം കണക്കിലെടുത്താണ് കരാര്‍ അവസാനിപ്പിക്കുന്നതെന്നാണ്‌ റെയില്‍വേയുടെ വിശദീകരണം. 2016-ലാണ് കരാര്‍ ഒപ്പിട്ടത്. നാല് വര്‍ഷം പിന്നിട്ടിട്ടും പദ്ധതിയുടെ 20 ശതമാനം പ്രവര്‍ത്തനമാണ് പൂര്‍ത്തീകരിച്ചിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *