സംസ്ഥാനത്ത് ഇന്ന് 89 പേർക്ക് രോഗമുക്തി; നിലവിൽ നിരീക്ഷണത്തിൽ 1,26,839 പേർ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 97 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോൾ രോഗമുക്തി നേടിയത് 89 പേര്‍. നിലവിൽ 1,26,839 പേരാണ് നിരീക്ഷണത്തിലുള്ളത്. മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വന്നവരില്‍ രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്: മഹാരാഷ്ട്ര-12,ഡല്‍ഹി-7, തമിഴ്‌നാട്-5, ഹരിയാണ-2, ഗുജറാത്ത്-2, ഒഡീഷ-1.
രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം-9, കൊല്ലം-8, പത്തനംതിട്ട-3, ആലപ്പുഴ-10, കോട്ടയം-2, കണ്ണൂര്‍-4, എറണാകുളം-4, തൃശ്ശൂര്‍-22, പാലക്കാട്-11, മലപ്പുറം-2, കോഴിക്കോട്-1, വയനാട്-2, കാസര്‍കോട്-11.
കോവിഡ്-19 പരിശോധനാഫലം പോസിറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക്: പാലക്കാട്-14, കൊല്ലം-13, കോട്ടയം-11, പത്തനംതിട്ട-11, ആലപ്പുഴ-9, എറണാകുളം-6, ഇടുക്കി-6, തൃശ്ശൂര്‍-6, തിരുവന്തപുരം-5, കോഴിക്കോട്-5, മലപ്പുറം-4, കണ്ണൂര്‍-4, കാസര്‍കോട്-3.
ഇന്ന് 4,817 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ 2,794 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 1,358 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത് 1,967 പേരാണ്.
ഇന്ന് 190 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 1,69,035 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 3,194 സാമ്പിളുകളുടെ പരിശോധനാഫലം വരാനുണ്ട്. ഇതുവരെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി മുന്‍ഗണനാവിഭാഗത്തില്‍പ്പെട്ട 35,032 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 33,386 സാമ്പിളുകള്‍ നെഗറ്റീവ് ആയിട്ടുണ്ട്. സംസ്ഥാനത്തെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 108 ആയതായും മുഖ്യമന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *