ശബരിമല വിമാനത്താവളത്തിന് വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കലില്‍ അഴിമതിയുണ്ടെന്ന് കെ.സുരേന്ദ്രന്‍

ബരിമല വിമാനത്താവളത്തിന് വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കലിന് പിന്നില്‍ അഴിമതി നടക്കുന്നു എന്ന ആരോപണവുമായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. സര്‍ക്കാര്‍ ഭൂമിയാണ് പണം കൊടുത്ത് വാങ്ങാന്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. പാട്ടക്കാലാവധി കഴിഞ്ഞിട്ടും സര്‍ക്കാരിനെ തിരിച്ച്‌ ഏല്‍പ്പിക്കാതെ ഹാരിസണ്‍ കമ്ബനി അനധികൃതമായി കൈവശംവച്ച്‌, ബിലീവേഴ്സ് ചര്‍ച്ചിന് കൈമാറിയ 2263 ഏക്കര്‍ ചെറുവള്ളി എസ്റ്റേറ്റ് സര്‍ക്കാര്‍ പണം നല്‍കി വിമാനത്താവളത്തിനായി വാങ്ങുന്നതിന് പിന്നില്‍ വലിയ അഴിമതി ഉണ്ടെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.

ഭൂമിയില്‍ ബിലീവേഴ്സ് ചര്‍ച്ചിന് അവകാശമില്ല. ഉടമസ്ഥാവകാശം ഇവര്‍ക്ക് സ്ഥാപിച്ച്‌ കൊടുക്കാനാണ് സര്‍ക്കാരിന്റെ നീക്കമെന്നും, മുഖ്യമന്ത്രി പിണറായി വിജയനും ബിലീവേഴ്സ് ചര്‍ച്ചുമായി ഈ കാര്യത്തില്‍ ധാരണയായിട്ടുണ്ടെന്നും കെ.സുരേന്ദ്രന്‍ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു

Leave a Reply

Your email address will not be published. Required fields are marked *