എട്ടു വയസുകാരിയെ പീഡിപ്പിച്ച മദ്രസ അദ്ധ്യാപകന്‍ പിടിയില്‍

കൊല്ലം: എട്ടു വയസുകാരിയെ പീഡിപ്പിച്ച മദ്രസ അദ്ധ്യാപകന്‍ പിടിയില്‍. തിരുവനന്തപുരം പള്ളിക്കല്‍ കാട്ടു പുതുശേരി സ്വദേശിയായ നാസറുദ്ദീനാണ് അറസ്റ്റിലായത്. അഞ്ചല്‍ പൊലീസാണ് ഇയാളെ പിടികൂടിയത്. ഇയാള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

അഞ്ചലിലെ ഒരു മദ്രസ അദ്ധ്യാപകനാണ് പിടിയിലായ നാസറുദ്ദീന്‍. മദ്രസയില്‍ പഠനത്തിനെത്തിയ എട്ടു വയസുകാരിയെ ഇയാള്‍ പീഡിപ്പിക്കുകയായിരുന്നു. സംഭവം കുട്ടി വിട്ടില്‍ പറഞ്ഞു. തുടര്‍ന്ന് വീട്ടുകാര്‍ ചൈല്‍ഡ് ലൈനില്‍ അറിയിച്ചു. ചൈല്‍ഡ് ലൈന്‍ അധികൃതര്‍ കുട്ടിയെ കൗണ്‍സിലിങ് നടത്തിയ ശേഷം കേസ് അഞ്ചല്‍ പൊലീസിന് കൈമാറുകയായിരുന്നു. പള്ളിക്കലില്‍ നിന്നുമാണ് പ്രതിയെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *