മലപ്പുറം: മലപ്പുറം മൂത്തേടത്ത് കൊലവിളി മുദ്രാവാക്യവുമായി ഡി.വൈ.എഫ്.ഐ പ്രകടനം നടത്തി.അരിയില്‍ ഷുക്കൂറിനെ അരിഞ്ഞുതള്ളിയ പൊന്നരിവാള്‍ അറബിക്കടലില്‍ എറിഞ്ഞിട്ടില്ലെന്നാണ് മുദ്രാവാക്യം വിളിച്ചത്. കോണ്‍ഗ്രസ് സിപിഎം സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശമാണ് മൂത്തേടം. വാട്‌സ് ആപ് ഗ്രൂപ്പില്‍ തുടങ്ങിയ തര്‍ക്കമാണ് തെരുവിലേക്ക് പടര്‍ന്നത്.

കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് നടന്ന പ്രതിഷേധ പ്രകടനത്തിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് പ്രദേശത്ത് കോണ്‍ഗ്രസ് സിപിഎം സംഘര്‍ഷമുണ്ടാകുകയും സിപിഎം പ്രവര്‍ത്തകന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ്, മുസ്‌ലിം യൂത്ത് ലീഗ് എന്നീ സംഘടനകള്‍ നിയമനടപടി സ്വീകരിക്കാനൊരുങ്ങുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *