കോട്ടക്കലിൽ സര്‍ക്കാര്‍ കൊവിഡ് കെയര്‍ സെന്ററിലേക്ക്‌  മദ്യമെത്തിച്ച സംഭവത്തില്‍ താനൂര്‍ സ്വദേശിക്കെതിരെ പൊലീസ് കേസെടുത്തു

കോട്ടക്കലിൽ സര്‍ക്കാര്‍ കൊവിഡ് കെയര്‍ സെന്ററിലേക്ക്‌ മദ്യമെത്തിച്ച സംഭവത്തില്‍ താനൂര്‍ സ്വദേശിക്കെതിരെ പൊലീസ് കേസെടുത്തു.താനൂര്‍ സ്വദേശിയായ പ്രസാദിനെതിരെയാണ് കൊവിഡ് കെയര്‍ സെന്റർ അധികൃതര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തത്.പ്രസാദിന്റെ സുഹൃത്തായ വ്യക്തി കുവൈത്തില്‍ നിന്നും നാട്ടിലെത്തിയിരുന്നു. ഇയാളിപ്പോള്‍ കോട്ടക്കലിലെ കൊവിഡ് കെയര്‍ സെന്റിലാണുള്ളത്. ഇയാള്‍ക്കാണ് പ്രസാദ് മദ്യം എത്തിച്ചു കൊടുത്തതെന്ന് പൊലീസ് പറയുന്നു. ഭക്ഷണത്തോടൊപ്പം രഹസ്യമായി മദ്യവും കൂടി കടത്തി വിടാനായിരുന്നു ശ്രമം.

Leave a Reply

Your email address will not be published. Required fields are marked *