ചെന്നൈ: കടല്‍ത്തീരത്ത് അടിഞ്ഞ വീപ്പയില്‍ നിന്ന് 100 കോടി രൂപയുടെ മയക്കുമരുന്ന് കണ്ടെത്തി. ചെന്നൈ മഹാബലിപുരത്തിനടുത്ത് കുപ്പം കടല്‍ത്തീരത്താണ് വീപ്പ കണ്ടെത്തിയത്. മത്സ്യബന്ധന തൊഴിലാളികളാണ് സീല്‍ ചെയ്ത വീപ്പ കണ്ടെത്തിയത്. പോലീസെത്തി പരിശോധിച്ചപ്പോഴാണ് മയക്കുമരുന്നാണെന്ന് തിരിച്ചറിഞ്ഞത്. വീപ്പയിലുള്ള പാക്കറ്റുകളില്‍ ചൈനീസ് ഭാഷയിലാണ് എഴുതിയിരിക്കുന്നത്. സംസ്കരിച്ച ചൈനീസ് തേയില എന്നും ഇംഗ്ലീഷില്‍ എഴുതിയിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടല്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മയക്കുമരുന്ന് സംഘത്തിന്‍റേതാകാം ഇതെന്നാണ് പോലീസ് നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *