നാദാപുരത്ത് വീടിന്റെ ടെറസില്‍ കഞ്ചാവ് വളര്‍ത്തിയ ഗൃഹനാഥന്‍ അറസ്റ്റില്‍

വടകര: നാദാപുരത്ത് വീടിന്റെ ടെറസില്‍ കഞ്ചാവ് വളര്‍ത്തിയ ഗൃഹനാഥന്‍ അറസ്റ്റില്‍. കടമേരി കല്ലിങ്ങല്‍ കുനിയില്‍ ബഷീറാണ് പിടിയിലായത്. പതിനൊന്ന് കഞ്ചാവ് ചെടികളാണ് വളര്‍ത്തിയത്. വീടിന്റെ ടെറസില്‍ ഗ്രോബാഗിലും ട്രേകളിലുമായാണ് കഞ്ചാവ് വളര്‍ത്തിയത്.

പതിനൊന്ന് ചെടികളുണ്ടായിരുന്നു. മൂന്ന് മാസം മുന്‍പാണ് തൈ നട്ടത്. ഒന്നര മീറ്ററിലധികം നീളമുണ്ടായിരുന്നു. റൂറല്‍ എസ്പിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നാദാപുരം സിഐ എന്‍ സുനില്‍കുമാറിന്റെ നേത്യത്വത്തിലായിരുന്നു പരിശോധന. ബഷീറിന്റെ കുടുംബവും ഈ വീട്ടില്‍ തന്നെയായിരുന്നു താമസിച്ചിരുന്നതെന്ന് പോലിസ് വ്യക്തമാക്കി

Leave a Reply

Your email address will not be published. Required fields are marked *