കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന കേസിലെ മുഖ്യ ആസുത്രകന്‍ പാലക്കാട് സ്വദേശി ഷെരീഫ് പോലിസ് പിടിയില്‍.പാലക്കാട് നിന്നും ഇന്ന് പുലര്‍ച്ചെയാണ് ഇയാളെ പോലിസ് കസ്റ്റഡിയില്‍ എടുത്തത്. ഇയാളെ അന്വേഷണ സംഘം കൊച്ചിയില്‍ എത്തിച്ച്‌ ചോദ്യം ചെയ്യുകയാണ്.തട്ടിപ്പ് സംഘം സഞ്ചരിച്ച വാഹനവും പോലിസ് സംഘം കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കേസില്‍ അറസ്റ്റിലായ മറ്റു പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നാണ് സംഭവത്തിന്റെ മുഖ്യ ആസുത്രകന്‍ ഷെരീഫാണെന്ന വിവരം പോലിസിന് വ്യക്തമായതെന്നാണ് സൂചന. നിലവില്‍ തട്ടിപ്പിന്റെ ഭാഗമായി ഷംന കാസിമിന്റെ വീട്ടില്‍ എത്തിയ എല്ലാ പ്രതികളും പിടിയിലായി കഴിഞ്ഞുവെന്നും കുടുതല്‍ പ്രതികളുണ്ടോയെന്ന് അന്വേഷിച്ചു വരികയാണെന്നും ഡിസിപി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *