കോഴിക്കോട്: പൊറ്റമ്മലിലെ അപ്പോളോ ജൂവലറിയില്‍ വന്‍ തീപിടിത്തം. ജൂവലറിയുടെ അകത്തുണ്ടായിരുന്ന ജീവനക്കര്‍ ഉള്‍പ്പെടെയുള്ള 16 പേരെ നാട്ടുക്കാരും ഫയര്‍ഫോഴ്സും മറ്റും ചേര്‍ന്ന് രക്ഷപ്പെടുത്തി. ഫയര്‍ഫോഴ്‌സെത്തി തീ നിയന്ത്രണ വിധേയമാക്കി. ജൂവലറിക്ക് അകത്തുണ്ടായിരുന്ന ഗ്യാസ് സിലിണ്ടര്‍ ഫയര്‍ ഫോഴ്സ് പുറത്തെത്തിച്ചത് വന്‍ അപായം ഒഴിവാക്കി.പാര്‍ക്കിങ് ഗ്രൗണ്ടില്‍ ഉണ്ടായിരുന്ന വാഹനങ്ങള്‍ കത്തി നശിച്ചിട്ടുണ്ട്. പുക ഉയരുന്നത് പൂര്‍ണ്ണമായും ഇല്ലാതാക്കാനുള്ള ശ്രമത്തിലാണ് ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഫോഴ്‌സ്.
2020-06-27
