പുണെ: സംശയ രോഗിയായ ഭര്‍ത്താവ് ബെഡ്‌റൂമില്‍ ഒളികാമറ സ്ഥാപിച്ച് ചാരവൃത്തി നടത്തിയതായി ഭാര്യയുടെ പരാതി. പുണെയിലെ കലെപദാലിലാണ് സംഭവം. യുവതിയുടെ പരാതിയില്‍ െഎ.പി.സി 354 സി പ്രകാരം പൊലീസ് കേസെടുത്തു.

20 വര്‍ഷം മുമ്പാണ് ഇവര്‍ വിവാഹിതരായത്. പിന്നീട്‌ േജാലി ആവശ്യാര്‍ഥം ഭര്‍ത്താവ് വിദേശത്തുപോയി. 10 വര്‍ഷം മുമ്പ് ഇയാള്‍ നാട്ടിലെത്തി എട്ട് മാസം ഒരുമിച്ച് താമസിച്ചെങ്കിലും ബന്ധം മോശമായി. പിണങ്ങിയ ഭര്‍ത്താവ് സ്വദേശമായ ബംഗളൂരുവിലേക്ക് മടങ്ങിയെങ്കിലും 12കാരനായ മകനെ കാണാന്‍ ഇടക്കിടെ പുണെയില്‍ എത്തിയിരുന്നു. ഇതിനിടയിലാണ് ഇയാള്‍ ഭാര്യയുടെ ബെഡ്‌റൂമിലെ കുടിവെള്ള ശുചീകരണ യന്ത്രത്തില്‍ രഹസ്യകാമറ സ്ഥാപിച്ചതെന്ന് വാന്‍വാഡി പൊലീസ് എസ്‌.െഎ രേഖ കലെ പറഞ്ഞു.

കഴിഞ്ഞ ജനുവരിയിലാണ് കാമറ ഭാര്യയുടെ ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് ചാരവൃത്തി നടത്തിയെന്ന് ആരോപിച്ച് ഭാര്യ പരാതി നല്‍കുകയായിരുന്നു. ഭര്‍ത്താവ് പുണെയില്‍ എത്തിയാല്‍ പരാതിയില്‍ തുടര്‍നടപടി സ്വീകരിക്കുമെന്ന് എസ്‌.െഎ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *