തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ( 1-07-2020 ) 151പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. 131 പേർ രോഗമുക്തി നേടി .പിണറായി വിജയൻ ആണ് പത്രസമ്മേളനത്തിൽ ഈ കാര്യം അറിയിച്ചത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 86 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും  പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. മലപ്പുറം 34, കണ്ണൂര്‍ 27, പാലക്കാട് 17, തൃശൂര്‍ 18, എറണാകുളം 12, കാസര്‍ഗോഡ് 10, ആലപ്പുഴ 8, പത്തനംതിട്ട 6, കോഴിക്കോട് 6, തിരുവനന്തപുരം 4, കൊല്ലം 3, വയനാട് 3 കോട്ടയം 4 ഇടുക്കി 1 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍. സമ്പർക്കം വഴി 13 പേർക്ക് രോഗം ബാധിച്ചു .സംസ്ഥാനത്ത് തുടര്‍ച്ചയായ പതിമൂന്നാം ദിവസമാണ് നൂറിലേറെപ്പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *