എടപ്പാള്‍ ആശുപത്രിയിലെ 163 ജീവനക്കാരുടെ പരിശോധന ഫലം നെഗറ്റീവ്

കൊവിഡ് ബാധിതരായ ആരോഗ്യപ്രവര്‍ത്തകര്‍ ജോലി ചെയ്തിരുന്ന എടപ്പാള്‍ ആശുപത്രിയിലെ 163 ജീവനക്കാരുടെ കൊവിഡ് പരിശോധന ഫലം നെഗറ്റീവെന്ന് റിപ്പോര്‍ട്ട്. രോഗം സ്ഥിരീകരിച്ചവരുമായി അടുത്തിടപഴകിയവരുടെ പരിശോധന ഫലമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.ഫലം പുറത്ത് വന്നതോടെ കൊവിഡ് വ്യാപനം ആശങ്ക പരത്തുന്ന പൊന്നാനിക്ക് അല്‍പം ആശ്വാസം പകരുകയാണ്. രണ്ട് ഡോക്ടര്‍മാരും മൂന്ന് നഴ്‌സുമാരും കൊവിഡിന്റെ പിടിയിലായത് സാമൂഹിക വ്യാപനമെന്ന ആശങ്ക ഉയര്‍ത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *