തൃശൂര്‍: അന്തിക്കാട് താന്യത്ത് ആക്രമണത്തില്‍ പരിക്കേറ്റ സി.പി.എം പ്രവര്‍ത്തകന്‍ മരിച്ചു. മുന്‍ പഞ്ചായത്തംഗവും കുടുംബശ്രീ ചെയര്‍പേഴ്സണുമായ മായ സുരേഷിന്‍റെ മകന്‍ ആദര്‍ശ് ആണ് മരിച്ചത്. രാവിലെ ഒമ്ബതരയോടെ വീടിനു സമീപത്തു വെച്ചായിരുന്നു ആദര്‍ശിന് നേരെ ആക്രമണം നടന്നത്. വാഹനത്തിലെത്തിയ സംഘം ആദര്‍ശിനെ വെട്ടി വീഴ്ത്തുകയായിരുന്നു. സംഭവം കണ്ട അമ്മ മായ സുരേഷ് ഓടിയെത്തിയെങ്കിലും ആദര്‍ശ് കുഴഞ്ഞു വീണു. ആശുപത്രിയിലെത്തിച്ച ആദര്‍ശ് ഉച്ചയോടെ മരിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *