കോഴിക്കോട് : കോഴിക്കോട്ടെ പ്രധാന വ്യാപാരകേന്ദ്രമായ വലിയങ്ങാടിയില്‍ കര്‍ശന നിയന്ത്രണങ്ങളേര്‍പ്പെടുത്തി. കഴിഞ്ഞ ദിവസം വലിയങ്ങാടിയിലെ കച്ചവടക്കാരനായ കൊളത്തറ സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് നിയന്ത്രണങ്ങളേര്‍പ്പെടുത്തിയത് ഇയാളുമായി ബന്ധപ്പെട്ട നൂറോളം പേരെ നീരീക്ഷണത്തിലാക്കി. 21 പേരാണ് ഇയാളുമായി പ്രാഥമിക സമ്പർക്ക പട്ടികയില്‍ ഉള്ളത്. 72 പേര്‍ രണ്ടാംഘട്ട സമ്പർക്ക പട്ടികയിലുമുണ്ട്. എന്നാല്‍ ഇതില്‍ ആറ് പേര്‍ മാത്രമാണ് വലിയങ്ങാടിയില്‍ നിന്നുള്ളവരെന്ന് കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗം ചൂണ്ടിക്കാട്ടി. ഇയാളുടെ കടയുമായി നേരിട്ട് ബന്ധപ്പെട്ടുള്ളവരാണിത്.

നിരീക്ഷണത്തിലുള്ള മറ്റാര്‍ക്കും കാര്യമായ ലക്ഷണങ്ങളൊന്നുമില്ലെങ്കിലും ഇയാളുടെ പിതാവിന് ചെറിയ പനിയുള്ളതിനാല്‍ ജാഗ്രതയിലാണ്. വ്യാപാരിക്ക് കോവിഡ് സ്ഥിരീകരിച്ച ഉടനെ തന്നെ കട അടപ്പിച്ചെങ്കിലും എവിടെനിന്നാണ് രോഗം ബാധിച്ചത് എന്നത് വ്യക്തമല്ലാത്തതിനാല്‍ നഗരത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *