തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷും ഒരുമിച്ച്‌ നില്‍ക്കുന്ന ചിത്രം ട്വീറ്റ് ചെയ്ത് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഗവര്‍ണറുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലാണ് ചിത്രം പങ്കുവെച്ചത്. എന്നാല്‍ അരമണിക്കൂറിന് ശേഷം ചിത്രം ഗവര്‍ണര്‍ പിന്‍വലിച്ചു. രാജ്ഭവനില്‍ നടന്ന ഒരു ചടങ്ങിലെ ചിത്രമെന്ന തരത്തിലാണ് ഗവര്‍ണര്‍ ട്വീറ്റ് ചെയ്തത്.ജൂലൈ അഞ്ചിന് ജീവന്‍രംഗ് സംഘടിപ്പിച്ച ഓണ്‍ലൈന്‍ ക്‌നോളേജ് സീരീസില്‍ ഗവര്‍ണര്‍ അഭിസംബോധന ചെയ്യുന്നു എന്ന അടിക്കുറിപ്പോടെയാണ് ചിത്രം ട്വീറ്റ് ചെയ്തത്. എന്നാല്‍ ചിത്രം പിന്‍വലിച്ച ശേഷം മാറിപ്പോയതാണെന്നാണ് രാജ്ഭവന്‍ നല്‍കിയ വിശദീകരണം.അതേസമയം സ്വര്‍ണ്ണക്കടത്ത് കേസില്‍ സര്‍ക്കാരിന് ബന്ധമില്ലെന്ന വിശദീകരണവുമായി മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *