സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ മുഖ്യമന്ത്രിക്ക് അറിയില്ലെന്ന് പറയുന്നത് പച്ചക്കള്ളമാണെന്ന് കെ സുരേന്ദ്രൻ. 2017 മുതല്‍ മുഖ്യമന്ത്രിക്ക് സ്വപ്നയെ അറിയാം. കേരളത്തില്‍ സംഘടിപ്പിച്ച ലോകകേരളസഭയുടെ മുഖ്യനടത്തിപ്പുകാരില്‍ ഒരാള്‍ സ്വപ്‌ന ആയിരുന്നു. തലസ്ഥാനത്തു നടക്കുന്ന മിക്ക സര്‍ക്കാര്‍ ചടങ്ങുകളിലും സ്വപ്‌നയുടെ സാന്നിധ്യം ഉണ്ടായിരുന്നു. മറ്റു മന്ത്രിമാരുമായും സിപിഎം നേതാക്കളുമായും അവര്‍ക്ക് അടുത്ത ബന്ധമുണ്ട്. തിരുവനന്തപുരത്ത് സ്വപ്‌ന തുടങ്ങിയ ഒരു കാര്‍ ബിസിനസ് സ്ഥാപനം ഉദ്ഘാടനം ചെയ്തത് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനായിരുന്നു. ഷാര്‍ജ ഭരണാധികാരി ഇവിടടെ എത്തിയപ്പോള്‍ കേരള സര്‍ക്കാരിനു വേണ്ടി എല്ലാ തയാറെടുപ്പുകളും നടത്തിയത് സ്വപ്‌ന ആയിരുന്നു എന്നും സുരേന്ദ്രന്‍ ആരോപിച്ചു . More News : https://www.youtube.com/c/KERALAONETVLIVE/videos
2020-07-07

