അഞ്ച് വര്‍ഷം മുന്നേയുള്ള ആഷിക് അബുവിന്റെ  പരിഹാസത്തിന്  തിരിച്ചടിച്ച് പി.കെ ഫിറോസ്

ആഷിക് അബുവിന്റെ പരിഹാസത്തിന് വര്‍ഷങ്ങള്‍ക്കിപ്പുറം അതേ നാണയത്തില്‍ മറുപടി കൊടുത്ത് മുസ്ലീം യുത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട് അഞ്ച് വര്‍ഷം മുന്നേ 500 രൂപ പരിഹാസ ചലഞ്ചുമായി സംവിധായകന്‍ എത്തിയിരുന്നു. ഇപ്പോള്‍ സ്വര്‍ണക്കടത്തിന്റെ പശ്ചാത്തലത്തില്‍ ‘എന്റെ വക ഒരു പവന്‍’ ചലഞ്ചുമായിട്ടാണ് പി.കെ ഫിറോസ് ആഷിഖ് അബുവിനെ ട്രോളിയത്.  സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതിയായ സ്വപ്നയെ രക്ഷിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടെന്നും ആരാേപണമുണ്ട്. ഈ പശ്ചാത്തലത്തിലാണ് ആഷിക് അബുവിനെ പരിഹസിച്ച്‌ പി.കെ ഫിറോസ് രംഗത്തെത്തിയത്. അതേസമയം, കേസ് മനസാക്ഷിയുടെ കോടതിയിലേക്ക് പോകില്ലെന്ന് ആഷിക് അബു ഫേസ്ബുക്കില്‍ കുറിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *