തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 272 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ കൊറോണ അവലോകനയോഗത്തിനു ശേഷം മാധ്യമങ്ങളെ അറിയിച്ചു. 111 പേർ രോഗമുക്തി നേടി.സ്ഥിരീകരിച്ചവരില്‍ 157 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 38 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. സമ്പർക്കം വഴി 68 പേർക്ക് രോഗം ബാധിച്ചു. ഇതിൽ ഉറവിടമാറിയാത്ത 15 രോഗികളുണ്ട്.മലപ്പുറം ജില്ലയില്‍ നിന്നുള്ള 63 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചിരിക്കുന്നത് .തിരുവനന്തപുരം 54 , പാലക്കാട് 29, എറണാകുളം 21, കണ്ണൂർ 19 , ആലപ്പുഴ 18, കോഴിക്കോട് 15 , കാസർഗോഡ് 13 , കൊല്ലം 11, തൃശൂർ 10, വയനാട് , കോട്ടയം 3 , ഇടുക്കി 1 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
2020-07-07
