കോവിഡ്: ഖത്തറില്‍ 600 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു

ഖത്തർ; ഖത്തറില്‍ 600 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. കോവിഡ് ബാധിച്ച്‌ ഒരാള്‍ കൂടി മരിച്ചു. 61 വയസുകാരനാണ് കോവിഡ് ബാധിച്ച്‌ മരിച്ചത്. ഇതോടെ മരണസംഖ്യ 134 ആയി. 4,886 പേരില്‍ നടത്തിയ പരിശോധനയിലാണ് 600 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചത്.
1,005 പേര്‍ കൂടി സുഖം പ്രാപിച്ചതോടെ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 5,908 ആയി കുറഞ്ഞു. ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 94,903 ആയി വര്‍ധിച്ചിട്ടുണ്ട്. തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്നവരുടെ എണ്ണവും 154 ആയി കുറഞ്ഞു. ഇതുവരെ പരിശോധനക്ക് വിധേയമായ 3,90,997 പേരില്‍ 1,00,945 പേരാണ് രോഗബാധിതര്‍.

Leave a Reply

Your email address will not be published. Required fields are marked *