കൊച്ചി: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. എറണാകുളത്ത് മരിച്ച പുല്ലുവഴി സ്വദേശി പൊന്നാമ്പിള്ളി ബാലകൃഷ്ണന്‍ നായര്‍(79) ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ശ്വാസതടസത്തെ തുടര്‍ന്ന് കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ബാലകൃഷ്ണന്‍ ഇന്നലെയാണ് മരിച്ചത്. തുടര്‍ന്ന് നടത്തിയ സ്രവ പരിശോധനയിലാണ് ഇയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്.ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 29 ആയി.

Leave a Reply

Your email address will not be published. Required fields are marked *