കോഴിക്കോട്; വിദേശങ്ങളില്‍ നിന്നോ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നോ സമൂഹവ്യാപനസാധ്യതയുള്ള ജില്ലകളില്‍ നിന്നോ വരുന്നവര്‍ ഉടന്‍ തന്നെ ജില്ലാ കോവിഡ് നിയന്ത്രണസെല്ലില്‍ വിവരം അറിയിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. കോവിഡ് പോസിറ്റീവ് ആയവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പർക്കമുണ്ടായാല്‍ ആ വിവരവും സെല്ലില്‍ അറിയിക്കണം. കോവിഡ് നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന നിയന്ത്രണ സെല്ലിന്റെ സേവനം 24 മണിക്കൂറും ലഭ്യമാണ്. കോവിഡ് സംബന്ധമായി കൂടുതല്‍ അറിയുന്നതിനും സംശയ നിവാരണത്തിനും 0495-2371471, 0495-2376063 നമ്പറുകളിൽ ബന്ധപ്പെടാം.

Leave a Reply

Your email address will not be published. Required fields are marked *