ന്യൂഡല്‍ഹി: സിബിഎസ്‌ഇ പത്താംക്ലാസ് പരീക്ഷഫലം നാളെ പ്രസിദ്ധീകരിക്കും .കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രി രമേഷ് പോഖ്റിയാല്‍ ആണ് ഇക്കാര്യം അറിയിച്ചത്. അദ്ദേഹത്തിന്‍റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴിയാകും റിസള്‍ട്ട് പ്രഖ്യാപനം. ഒപ്പം സിബിഎസ്‌ഇ ഔദ്യോഗിക സൈറ്റുകൾ , വഴിയും ഫലം അറിയാം.
‘പ്രിയപ്പെട്ട കുട്ടികളെ, മാതാപിതാക്കളെ, അധ്യാപകരെ സിബിഎസ്‌ഇ പത്താംക്ലാസ് പരീക്ഷയുടെ ഫലപ്രഖ്യാപനം നാളെയുണ്ടാകും.. എല്ലാ വിദ്യാര്‍ഥികള്‍ക്കും മികച്ച വിജയം ആശംസിക്കുന്നു’ എന്നായിരുന്നു ഫലപ്രഖ്യാപന വിവരം അറിയിച്ച് മന്ത്രി ട്വീറ്റ് ചെയ്തത്.
