മന്ത്രി കെടി ജലീല്‍ സ്വപ്ന സുരേഷിനെ പല തവണ വിളിച്ചു; തെളിവുകള്‍ പുറത്ത്

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷും ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീലും തമ്മില്‍ പലതവണ ഫോണില്‍ ബന്ധപ്പെട്ടിരുന്നു എന്ന് തെളിവ്. സ്വപ്നയുടെ കോള്‍ റെക്കോര്‍ഡിലാണ് ഇരുവരും തമ്മില്‍ പലപ്പോഴായി ഫോണില്‍ സംസാരിച്ചിരുന്നു എന്ന് തെളിഞ്ഞത്. ഫോണ്‍ സംഭാഷണങ്ങളൊക്കെ ചുരുങ്ങിയ സമയം മാത്രമാണ് നീണ്ടുനിന്നത്.

ജൂണ്‍ മാസം മാത്രം 9 തവണയാണ് സ്വപ്ന സുരേഷും കെടി ജലീലും ഫോണില്‍ സംസാരിച്ചത്. ജൂണില്‍ തന്നെ സ്വപ്ന മന്ത്രിയുടെ ഫോണിലേക്ക് എസ് എം എസും അയച്ചിട്ടുണ്ട്. സ്വപ്ന സുരേഷ് ഒരു തവണ മാത്രമാണ് മന്ത്രിയെ വിളിച്ചത്. മന്ത്രി തിരികെ 8 തവണ സ്വപ്നയെ വിളിച്ചു. അതേസമയം സ്വപ്‌നയുമായി സംസാരിച്ചതായി മന്ത്രി ജലീല്‍ സമ്മതിച്ചു. യുഎഇ കോണ്‍സുല്‍ പറഞ്ഞതുപ്രകാരം റംസാന്‍ കിറ്റ് വിതരണവുമായി ബന്ധപ്പെട്ടാണ് സ്വപ്നയെ വിളിച്ചതെന്നാണ് മന്ത്രി കെടി ജലീല്‍ പറഞ്ഞത്.ജലീലിന്‍റെ പേഴ്സണല്‍ സ്റ്റാഫ് നസീറുമായും സ്വപ്ന സംസാരിചിരുന്നു

Leave a Reply

Your email address will not be published. Required fields are marked *