കേരളം രോഗവ്യാപനത്തിന്റ മൂന്നാം ഘട്ടത്തില്‍; നാലാം ഘട്ടം ഗുരുതരമെന്നു മുഖ്യമന്ത്രി

തിരുവനന്തപുരം: ലോകാരോഗ്യസംഘടനയുടെ മാനദണ്ഡമനുസരിച്ച് രോഗവ്യാപനത്തിന് നാല് ഘട്ടങ്ങളാണുള്ളതെന്നും കേരളം മൂന്നാം ഘട്ടത്തിലാണെത്തി നില്‍ക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.
ലോകാരോഗ്യസംഘടനയുടെ മാനദണ്ഡമനുസരിച്ച് രോഗവ്യാപനത്തിന് നാല് ഘട്ടങ്ങളാണുള്ളത്. 1.രോഗികളില്ലാത്ത സ്ഥിതി. 2. പുറമെനിന്ന് രോഗികളെത്തി സമൂഹത്തിലെ ചിലരിലേക്ക് രോഗം പകരുന്ന ഘട്ടമായ സ്‌പൊറാഡിക്ക്. 3. ചില ജനവിഭാഗങ്ങളിലും പ്രദേശങ്ങളിലും കേന്ദ്രീകരിച്ചുള്ള രോഗവ്യാപനം- ക്ലസ്റ്റഴ്‌സ് 4. വ്യാപകമായ സമൂഹവ്യാപനം എന്നിവയാണ് ഈ നാല് ഘട്ടങ്ങള്‍.” കേരളം മൂന്നാം ഘട്ടത്തില്‍ എത്തിനില്‍ക്കുകയാണെന്നും അടുത്തഘട്ടം സമൂഹവ്യാപനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.ഈ വര്‍ഷാവസാനത്തോടെ മാത്രമേ രോഗനിയന്ത്രണം കൈവരിക്കാന്‍ കഴിയൂ എന്നതാണ് വിലയിരുത്തല്‍.കൂടുതല്‍ ജാഗ്രതയോടെ മുന്നോട്ടു പോകേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *