തിരുവനന്തപുരം; പൊലീസിനെതിരെ വ്യാജ വാര്‍ത്ത ചമച്ചതിനു മാധ്യമങ്ങള്‍ക്കെതിരെ പ്രസ് കൗണ്‍സിലിന് പരാതിയുമായി ഡിജിപിലോക്നാഥ് ബെഹ്‌റ. സ്വര്‍ണ്ണക്കടത്ത് കേസില്‍ പൊലീസിനെതിരെ ചില മാധ്യമങ്ങൾ വ്യാജവാര്‍ത്തകള്‍ നല്‍കുന്നുവെന്നാരോപിച്ചാണ് പരാതി. ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിര വ്യാജ വാര്‍ത്തകള്‍ നല്‍കുന്നതില്‍ നടപടി വേണമെന്നാവശ്യപ്പെട്ട് ഐജി ശ്രീജിത്ത് ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. ഈ കത്തും വാര്‍ത്തകളും ചേര്‍ത്താണ് പ്രസ് കൗണ്‍സിലിന് ഡിജിപി പരാതി നല്‍കിയത്.
2020-07-14
