തി​രു​വ​ന​ന്ത​പു​രം: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സു​ക​ളി​ലെ പ്ര​തി​ക​ളു​മാ​യു​ള്ള മു​ന്‍ ഐ​ടി സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റി​ന്‍റെ ഫോ​ണ്‍ ബ​ന്ധ​ങ്ങ​ളും സ​ര്‍​ക്കാ​ര്‍ അ​ന്വേ​ഷി​ക്കും. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ചീ​ഫ് സെ​ക്ര​ട്ട​റി ത​ല സ​മി​തി​യാ​ണ് അ​ന്വേ​ഷി​ക്കു​ന്ന​ത്.
ശി​വ​ശ​ങ്ക​റി​ന്‍റെ ഫോ​ണ്‍ വി​ളി​ക​ളു​ടെ രേ​ഖ​ക​ള്‍ പു​റ​ത്താ​യ​തി​നു പി​ന്നാ​ലെ​യാ​ണ് അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലെ സ്വ​പ്ന​യും സ​രി​ത്തു​മാ​യി ശി​വ​ശ​ങ്ക​ര്‍ ബ​ന്ധ​പ്പെ​ട്ട​താ​യി പു​റ​ത്തു​വ​ന്നി​രി​ക്കു​ക​യാ​ണ്. നേരായ രീ​തി​യി​ലാ​ണോ ഇ​വ​ര്‍ ത​മ്മി​ലു​ള്ള ബ​ന്ധ​മെ​ന്ന​തു സം​ബ​ന്ധി​ച്ചാ​ണ് അ​ന്വേ​ഷി​ക്കു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ‌

Leave a Reply

Your email address will not be published. Required fields are marked *