കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ചകളില്‍ സമ്പൂർണ്ണ ലോക്ഡൌണ്‍ പ്രഖ്യാപിച്ചു. ഇനിയൊരു മുന്നറിയിപ്പ് ഉണ്ടാകുന്നത് വരെ ലോക്ഡൌണ്‍ തുടരുമെന്നും ജില്ലാഭരണകൂടം അറിയിപ്പ് നല്‍കി
തൂണേരിയില്‍ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. ആന്‍റിജന്‍ ടെസ്റ്റില്‍ 43 പേര്‍ കൂടി കൊറോണ പോസിറ്റീവായി. വടകരയില്‍ ആന്‍റിജന്‍ ടെസ്റ്റില്‍ പോസിറ്റീവായവരുടെ എണ്ണം 16 ആയി.ജില്ലയില്‍ ഇന്നലെ 58 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. 21 പേര്‍ക്ക് രോഗം ഭേദമാവുകയും ചെയ്തു.അതേസമയം ജില്ലയില്‍ കൊറോണ വൈറസിനെ പ്രതിരോധിക്കുന്ന നടപടികള്‍ വളരെ ഊര്‍ജ്ജിതമായി നടന്നുവരികയാണ്.
ഞായറാഴ്ചകളില്‍ അവശ്യവസ്തുക്കളുടെ കടകളും(മാളുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, ഷോപ്പിംഗ് മാളുകള്‍ എന്നിവ ഒഴികെ) മെഡിക്കല്‍ ഷോപ്പുകളും മാത്രമേ തുറക്കാന്‍ പാടുള്ളൂ. വൈദ്യസഹായത്തിനും മറ്റ് അടിയന്തര ആവശ്യങ്ങള്‍ക്കുമല്ലാതെ പൊതുജനങ്ങള്‍ യാത്ര ചെയ്യാന്‍ പാടില്ല.
