മലപ്പുറം: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. ഇന്നലെ തിരൂരില്‍ നിരീക്ഷണത്തിലിരിക്കെ മരിച്ചയാള്‍ക്ക് രോഗം സ്ഥിരീകരിച്ചു. തിരൂര്‍ പുറത്തൂര്‍ സ്വദേശി അബ്ദുള്‍ ഖാദറിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. 69 വയസായിരുന്നു. ബംഗളുരുവില്‍ നിന്നെത്തിയ അബ്ദുള്‍ ഖാദര്‍ പുറത്തൂരിലെ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.ഇദ്ദേഹത്തിന് രോഗലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. പിന്നീട് നടത്തിയ സ്രവ പരിശോധനയിലാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്

Leave a Reply

Your email address will not be published. Required fields are marked *