തിരുവനന്തപുരം: നഗരത്തിലെ പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനമായ രാമചന്ദ്രനിലെ 61 ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അട്ടക്കുളങ്ങരയിലെ രാമചന്ദ്ര ഹൈപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ട്രിപ്പിള്‍ ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ സ്ഥാപനം അടഞ്ഞുകിടക്കുന്നതിനാല്‍ ജീവനക്കാര്‍ നഗരത്തിലെ പാര്‍പ്പിട കേന്ദ്രത്തിലാണ് താമസിക്കുന്നത്. ഇത്തരത്തില്‍ ഒരുമിച്ച്‌ താമസിക്കുന്ന ജീവനക്കാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.നൂറോളം ജീവനക്കാരെ പരിശോധനക്ക് വിധേയമാക്കിയിട്ടുണ്ട്. ജീവനക്കാര്‍ താമസിച്ചിരുന്ന കെട്ടിടത്തില്‍ നിരവധി പേര്‍ ഉണ്ടായിരുന്നതിനാല്‍ കോവിഡ് ബാധിതരുടെ എണ്ണം ഇനിയും ഉയരാനാണ് സാധ്യത. ഇതിനെ തുടർന്ന് ഇവരുടെ സ്ഥാപനങ്ങൾ ഒരു ആഴ്ചയിലേക്കു പൂട്ടി.

 

Leave a Reply

Your email address will not be published. Required fields are marked *