തിരുവനന്തപുരം സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കോഴിക്കോട് ഹെസ ജ്വല്ലറിയില്‍ നടത്തിയ പരിശോധനക്ക് ശേഷം മുഴുവൻ സ്വർണവും കസ്റ്റംസ് പിടിച്ചെടുക്കും. ജ്വല്ലറിയിലെ മുഴുവൻ സ്വർണവും അനധികൃതമെന്നും കസ്റ്റംസ്. ജ്വല്ലറിയിൽ സൂക്ഷിച മുഴുവൻ സ്വർണത്തിന്‍റെ ഉറവിടവും പരിശോധിക്കും. രണ്ടു പേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സ്വര്‍ണക്കടത്തുകാരില്‍ നിന്നും വാങ്ങിയ സ്വര്‍ണം കണ്ടെത്തി. അ​ന​ധി​കൃ​ത​മാ​യി സ്വര്‍​ണം സൂ​ക്ഷി​ച്ചു​വെ​ന്ന ക​ണ്ടെ​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കസ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തിയത്. തിരു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ളം വ​ഴി ക​ട​ത്തി​യ സ്വ​ര്‍​ണ​ത്തി​ന്‍റെ ഒ​രു ഭാ​ഗം ഇവിടെയു​ണ്ടെ​ന്നാ​ണ് ക​സ്റ്റം​സി​ന് ല​ഭി​ച്ച വി​വ​രം.

Leave a Reply

Your email address will not be published. Required fields are marked *