സ്വര്‍ണ്ണക്കടത്ത് കേസില്‍ ഇടത് സര്‍ക്കാരിനും സിപിഎമ്മിനും ഒന്നും ഒളിക്കാനില്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മുഖ്യമന്ത്രിക്കും സര്‍ക്കാരിനും പാര്‍ട്ടിയുടെ പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കും. മുഖ്യമന്ത്രിക്കെതിരായ വ്യാജ പ്രചാരണത്തിനെതിരെ ജനങ്ങളെ ബോധവത്കരിക്കും. ജനങ്ങളും പാര്‍ട്ടിയും സര്‍ക്കാരിനെ അസ്ഥിരീകരിക്കുന്നതിനുള്ള ശ്രമത്തെ ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു.ശിവശങ്കറിനെ ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് അദ്ദേഹത്തെ മാറ്റി. ആ ദിവസം മുതല്‍ ശിവശങ്കറിന് മുഖ്യമന്ത്രിയുടെ ഓഫീസുമായി യാതൊരു ചുമതലയും കൊടുത്തിരുന്നില്ല എന്നും കോടിയേരി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *