കോഴിക്കോട് ജില്ലയില്‍ നാളെ സമ്പൂർണ ലോക്ക് ഡൗണ്‍

കോഴിക്കോട്: കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ നാളെ സമ്പൂർണ ലോക്ക് ഡൗണ്‍. ഇനിയൊരു അറിയിപ്പുണ്ടാവുന്നതുവരെ ഞായറാഴ്ചകളിലെ ലോക്ക് ഡൗണ്‍ തുടരുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. മാളുകള്‍, സൂപര്‍ മാര്‍ക്കറ്റുകള്‍, ഷോപ്പിങ് മാളുകള്‍ എന്നിവ തുറക്കാന്‍ പാടില്ല. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകളും മെഡിക്കല്‍ ഷോപ്പുകളും മാത്രമേ തുറക്കാവൂ. വൈദ്യസഹായത്തിനും മറ്റ് അടിയന്തര ആവശ്യങ്ങള്‍ക്കുമല്ലാതെ പൊതുജനങ്ങള്‍ യാത്ര ചെയ്യരുതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *