തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പതിനാല് രോഗികള്‍ക്കും പത്ത് കൂട്ടിരിപ്പുകാര്‍ക്കും കോവിഡ്

തിരുവനന്തപുരം: സമ്പര്‍ക്കം വഴിയുള്ള രോഗവ്യാപനം രൂക്ഷമാകുന്നതിനിടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൂട്ടിരിപ്പുകാര്‍ക്ക് ഉള്‍പ്പെടെ കോവിഡ് സ്ഥിരീകരിച്ചു. മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്ക് ഇടയിലും രോഗ വ്യാപനമുണ്ടായത്.
ആശുപത്രിയിലെ 14 രോഗികള്‍ക്കും 10 കൂട്ടിരിപ്പുകാര്‍ക്കുമാണ് കോവിഡ് പിടിപെട്ടത്. കഴിഞ്ഞ ദിവസം തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സ്ഥിതി രൂക്ഷമായിരുന്നു. ഡോക്ടര്‍മാരടക്കം 20 പേര്‍ക്കാണ് രോഗം ബാധിച്ചത്. 150 ജീവനക്കാര്‍ നിരീക്ഷണത്തില്‍ പോയിട്ടുണ്ട്. കോവിഡ് പടരുന്ന സാഹചര്യത്തില്‍ ആശുപത്രിയില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ് ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും.

Leave a Reply

Your email address will not be published. Required fields are marked *