കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മലപ്പുറത്ത് മൂന്നു മത്സ്യ മൊത്തവിതരണ മാർക്കറ്റുകൾ അടച്ചു. കൊണ്ടോട്ടി, തിരൂർ, പെരിന്തൽമണ്ണയ്ക്കടുത്തെ പൂപ്പലം മാർക്കറ്റുകളാണ് അടച്ചത്. ഏഴു തൊഴിലാളികൾക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് കൊണ്ടോട്ടി മാർക്കറ്റ് അനിശ്ചിതകാലത്തേക്ക് അടച്ചത്. 15-ന് കൊയിലാണ്ടിയിൽനിന്ന് മീനുമായെത്തിയ ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് കൊണ്ടോട്ടിയിൽ പരിശോധന നടത്തിയത്. നാനൂറിലേറെ തൊഴിലാളികൾ മീൻചന്തയിലുണ്ട്. ഇവർ നിരീക്ഷണത്തിൽ കഴിയുകയാണ്. മുൻകരുതലിന്റെ ഭാഗമായാണ് തിരൂർ, പൂപ്പലം മൊത്തമാർക്കറ്റുകൾ അടച്ചത്.

Leave a Reply

Your email address will not be published. Required fields are marked *