കോവിഡ് സ്ഥിരീകരിച്ച ഡോക്ടറുടെ വിവാഹത്തില്‍ പങ്കെടുത്ത കെ. മുരളീധരന്‍ എം.പി കോവിഡ് പരിശോധന നടത്തണമെന്ന് കോഴിക്കോട് ജില്ലാ കളക്ടര്‍

കോവിഡ് സ്ഥിരീകരിച്ച ഡോക്ടറുടെ വിവാഹത്തില്‍ പങ്കെടുത്ത കെ. മുരളീധരന്‍ എം.പി കോവിഡ് പരിശോധന നടത്തണമെന്ന് കോഴിക്കോട് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു.കോഴിക്കോട് ബീച്ച്‌ ആശുപത്രിയിലെ ഡോക്ടര്‍ക്ക് കഴിഞ്ഞ ദിവസം രോ​ഗം സ്ഥിരീകരിച്ചിരുന്നു. അടുത്തിടെ കഴിഞ്ഞ അദ്ദേഹത്തിന്റെ വിവാഹത്തില്‍ എം.പിയും പങ്കെടുത്തിരുന്നു. ഇതിന് പിന്നലെയാണ് നിര്‍ദ്ദേശം.കെ മുരളീധരനും അദ്ദേഹത്തിന്റെ ഡ്രൈവര്‍ക്കും കോവിഡ് പരിശോധന നടത്തണമെന്നാണ് ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചത്. ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശപ്രകാരം കെ മുരളീധരന്‍ എംപി ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്.

വിവാഹവുമായി ബന്ധപ്പെട്ട് ഈ മാസം നാലാം തീയതി മുതല്‍ ഡോക്ടര്‍ അവധിയിലായിരുന്നു. വിവാഹ ചടങ്ങിനിടെയാണ് രോഗബാധ ഉണ്ടായതെന്നാണ് സൂചന.കോഴിക്കോട് ജില്ലയില്‍ സമ്ബര്‍ക്കത്തിലൂടെയുള്ള രോ​ഗബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിലാണ് കര്‍ശന നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *