പാലത്തായി കേസ് അട്ടിമറിക്കാന്‍ എസ്.ഡി.പി.ഐ ശ്രമിച്ചെന്ന് പി.ജയരാജൻ

പാലത്തായി പീഡനകേസ് അട്ടിമറിക്കാൻ എസ്.ഡി.പി.ഐ ശ്രമിച്ചെന്ന് പി.ജയരാജൻ. പൊലീസിനും ചൈൽഡ് ലൈനും പെൺകുട്ടി നൽകിയ മൊഴി കൃത്യമായിരുന്നു.എന്നാൽ മജിസ്ട്രേട്ടിന് മുന്നിൽ നൽകിയ മൊഴിയിൽ തിയതി സംബന്ധിച്ച ആശയക്കുഴപ്പമുണ്ടായി. ഇതിന് പിന്നിൽ ചില എസ്.ഡി.പി.ഐ നേതാക്കളുടെ ഇടപെടലാണെന്നും എസ്.ഡി.പി.ഐ പ്രാദേശിക നേതാവ് പ്രതിയുമായി ഫോണിൽ സംസാരിച്ചത് ദുരൂഹമെന്നും ജയരാജൻ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *