കോഴിക്കോട് ജില്ലയിലെ പ്രമുഖ ഹൃദ്രോഗ ആശുപത്രിയായ എം.ഐ. സി.സിയിലെ 11  നഴ്‌സുമാര്‍ക്ക് കൊവിഡ്. ആശുപത്രിയിലെ അഞ്ചാം നിലയില്‍ ജോലി ചെയ്തിരുന്ന രണ്ടു നഴ്‌സുമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.ഇതേതുടര്‍ന്ന് നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് ഇന്നലെ 9 പേര്‍ക്ക് കൂടി രോഗം കണ്ടെത്തിയത്. ഇതോടെ ഇവരുമായി സമ്പർക്കത്തിലുണ്ടായിരുന്ന ആശുപത്രിയിലെ ഡോക്ടര്‍മാര്‍, മറ്റു ജീവനക്കാര്‍, രോഗികള്‍ എന്നിവരോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇന്നലെതന്നെ രോഗികളെ ഡിസ്ചാർജ് ചെയ്യാൻ ചെയ്യുന്ന നടപടി ഹോസ്പിറ്റൽ അധികൃതർ സ്വീകരിച്ചിട്ടുണ്ട്. കൂടാതെ നിലവില്‍ ആശുപത്രിയിലെ ദിനംപ്രതി നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഇത് തടസമല്ലെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കാന്‍ സന്നദ്ധമാണെന്നും ഇവര്‍ പറഞ്ഞു.എന്നിരുന്നാലും കൂടാതെ പ്രദേശത്തെ നിരവധി പേര്‍ ആശുപത്രിയിലെ ജീവനക്കാരായതിനാൽ ചെറിയ ഒരു ആശങ്ക നിലവിൽ ഇവിടെ നിലനിൽക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *