ഡോക്ടറുടെ നിര്‍ദേശം അനുസരിച്ച്‌ ഒരു കൂട്ടം സ്ത്രീകള്‍ ചേര്‍ന്ന് ഒരു യുവതിയുടെ പ്രസവമെടുത്തു. തിങ്കളാഴ്ചയാണ് സംഭവം ഉണ്ടായിരിക്കുന്നത്. യുവതിക്ക് പ്രവസവേദന ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സ് വിളിച്ചെങ്കിലും കിട്ടിയിരുന്നില്ല. മിക്കതും കോവിഡ് ഡ്യൂട്ടിക്ക് വേണ്ടി ചുമതലപ്പെട്ടവയായിരുന്നു. എന്നാല്‍ യുവതിയുടെ അവസ്ഥ മോശമായതോടെ ഒരു കൂട്ടം സ്ത്രീകള്‍ പ്രസവമെടുക്കുന്നതിനായി തീരുമാനിക്കുകയായിരുന്നു. വാസവൈ പട്ടേപൂര്‍ എന്ന യുവതിക്കാണ് പ്രസവ വേദന വന്നത്. പ്രസവമെടുക്കാന്‍ തയ്യാറായ സ്ത്രീകളിലൊരാള്‍ ഹുബ്ബള്ളി കിംസ് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. പ്രിയങ്ക മാതംഗിയെ ഫോണില്‍ ബന്ധപ്പെടുകയായിരുന്നു. കാര്യം അറിയിച്ചതോടെ സഹായിക്കാന്‍ ഡോക്ടറും തയ്യാറായി. വീഡിയോ കോളിലൂടെ പ്രിയങ്ക പ്രസവമെടുക്കുന്നതിന് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കി. വിജയകരമായി സ്ത്രീകള്‍ കുഞ്ഞിനെ പുറത്തെടുക്കുകയും ചെയ്തു.യുവതി ആണ്‍ കുഞ്ഞിനാണ് ജന്മം നല്‍കിയത്. ഇതിനു പിന്നാലെ അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിലേക്ക് മാറ്റി. ഇരുവരും ഇപ്പോള്‍ സുഖമായിരുക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *