സംസ്ഥാനത്ത് ഇന്ന് 1310 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു; 1162 പേർക്ക് സമ്പർക്കത്തിലൂടെ രോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് (31-7-20) 1310 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് കൊറോണ അവലോകന യോഗത്തിനു ശേഷം മാധ്യമങ്ങളെ അറിയിച്ചു. സമ്പർക്കം വഴി 1162 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്നലെ ഉച്ച മുതലുള്ള കണക്കാണിത്.  സമ്പർക്ക രോഗികളിൽ 36 പേരുടെ ഉറവിടം വ്യക്തമല്ല.864 പേർക്കാണ് രോഗമുക്തി.

തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 320 പേര്‍ക്കും,കൊല്ലം-53 ,പത്തനംതിട്ട-130 , ആലപ്പുഴ-35 , കോട്ടയം- 89 , ഇടുക്കി-59 , എറണാകുളം- 132 , പാലക്കാട്- 83 , തൃശ്ശൂർ- 60 , മലപ്പുറം-75, കോഴിക്കോട് -84 , വയനാട്-124 ,കണ്ണൂർ-14 ,കാസർകോഡ് -52 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്കുകൾ.

Leave a Reply

Your email address will not be published. Required fields are marked *